Verification: ce991c98f858ff30

സോളാർ പീഡന കേസിൽ അടൂർ പ്രകാശിനെ കുറ്റവിമുക്തമാക്കി സിബിഐ

CBI says there is no evidence against ex-minister Adoor Prakash in Solar molestation case.

Kerala News Today-തിരുവനന്തപുരം: സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സിബിഐ.
തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2018 ലാണ് കേസ് സിബിഐക്ക് കൈമാറിയത്. നേരത്തെ ഹൈബി ഈഡന്‍ എം.പിക്കും ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു.

പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാണിചാണ് സിബിഐ തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് നൽകി.
പരാതിക്കാരിക്കെതിരെ റിപ്പോർട്ടിൽ രൂക്ഷമായ വിമർശനങ്ങളുണ്ടെന്നാണ് വിവരം.
പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിമാന ടിക്കറ്റ് അയച്ച് ബംഗ്ലൂരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു.

ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സിബിഐ വിലയിരുത്തൽ. ബംഗ്ലൂരൂവിൽ അടൂ‍ർ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ചുകൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ല.
അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങൾ ചേർത്ത് കെട്ടിച്ചമച്ച പരാതിയാണിതെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

 

 

Kerala News Today Highlight – CBI acquitted Adoor Prakash in solar harassment case.

 

Leave A Reply

Your email address will not be published.