Malayalam Latest News
Browsing Category

OBITUARY NEWS

എഴുത്തുകാരി പി. വത്സല അന്തരിച്ചു

പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 85 വയസായിരുന്നു. മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കെയാണ് അന്ത്യം. ഭർത്താവ് മാറോളി അപ്പുക്കുട്ടിക്കൊപ്പം മുക്കത്തിനടുത്ത് അഗസ്ത്യമുഴിയിൽ മകൾ

റോബിന്‍ ബസ് ഉടമയുടെ അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക് പോകുംവഴി ഹൃദയാഘാതം മൂലം മരിച്ചു

റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിന്‍റെ അഭിഭാഷകന്‍ ദിനേശ് മേനോന്‍ (57 ഹൈക്കോടതിയിലേക്ക് പോകും വഴി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദിനേശ് മരിച്ചത്. റോബിന്‍ ബസിന്‍റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴിയാണ് മരണം.

രണ്ട് വർഷം മുമ്പ് കൊച്ചിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിൽ

എറണാകുളം: കൊച്ചിയിൽ നിന്നും രണ്ട് വർഷം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് ഗോവയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതാണ്

ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തുലാം പറമ്പ് ചാലക്കര തെക്കതിൽ സുധീഷി (കണ്ണൻ - 35)നെയാണ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വസ്ത്രങ്ങൾ കുളിക്കടവിൽ കണ്ടതിനെ

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശേരി സ്ഫോടനത്തിൽ മരണം ആറായി

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന്റെ മകൻ പ്രവീൺ (24) ആണു മരിച്ചത്.ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.പ്രവീണിന്റെ അമ്മ

പാലക്കാട് ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പാലക്കാട് : ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പാലക്കാട് പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലാണ് സംഭവം.കല്ലടത്തൂര്‍ വടക്കത്ത് വളപ്പില്‍ സുന്ദരന്റെ മകന്‍ ശബരി (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം.ശബരിമല

അമിതവേഗത്തിലെത്തിയ KSRTC ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയില്‍ അമിതവേഗതയില്‍ എത്തിയ KSRTC ബസ് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു.കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി അബന്യയാണ് മരിച്ചത്.അബന്യയെ ഇടിച്ച ശേഷം ബസ് കെട്ടിടത്തിന്റെ

കോഴിക്കോട്ടുനിന്ന് കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിൽ കണ്ടെത്തി

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കാണാതായ സൈനബയുടെ മൃതദേഹം ലഭിച്ചു. നാടുകാണി ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയിൽ നിന്നാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്.മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസിനൊപ്പം ഉണ്ടായിരുന്ന

കോട്ടയത്ത് അച്ഛനെയും മകനെയും ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം മീനടത്ത് അച്ഛനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. പുതുവയൽ വെട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരേയാണ്‌തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌.വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. രാവിലെ

കളിക്കിടെ ഹൃദയാഘാതം: ഫുട്ബോൾ താരം കുഴഞ്ഞുവീണ് മരിച്ചു

ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.ശനിയാഴ്ച അൽബേനിയൻ