Kerala News Today-കൊച്ചി: ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തു. കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജിന്റെ പരാതിയിലാണ് സാബു എം.
ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തൻകുരിശ് പോലീസ് കേസെടുത്തത്.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കിനെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന് എംഎല്‍എയുടെ പരാതിയിലാണ് കേസ്. എംഎല്‍എയെ വേദിയില്‍ പരസ്യമായി അപമാനിച്ചെന്നാണ് പരാതി.
സാബു എം ജേക്കബ് തന്നെ നിരന്തരം സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതിനും അകീര്ത്തിപ്പെടുത്താനും ശ്രമിച്ചുവരികയാണെന്ന് പരാതിയില്‍ എംഎല്‍എ ഉന്നയിച്ചു.
ഇക്കഴിഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്നെ മുറിക്കുള്ളില്‍ പൂട്ടിയിടണമെന്ന തരത്തില്‍ പരസ്യ പ്രസ്താവന നടത്തി,
മണ്ഡലത്തില്‍ നടക്കുന്ന പൊതുപരിപാടികളില്‍ നിന്നും തന്നോടൊപ്പം വേദി പങ്കിടുന്നതില്‍ നിന്ന് ട്വന്റി ട്വന്റി പാര്‍ട്ടിയുടെ പഞ്ചായത്ത് അംഗങ്ങളേയും വിലക്കി പ്രസ്താവന പുറപ്പെടുവിച്ചു തുടങ്ങിയ ആരോപണങ്ങളും എംഎല്‍എ പരാതിയില്‍ ഉന്നയിക്കുന്നു.
പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്നയാളാണെന്ന് അറിഞ്ഞുകൊണ്ട് അപമാനിക്കാനാണ് സാബു എം ജേക്കബ് ശ്രമിച്ചത്.
ഇത് മാനഹാനിയുണ്ടാക്കിയെന്നും എംഎല്‍എ ആരോപിച്ചു. സാബു എം ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്ക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, മെമ്പര്‍മാരായ സത്യപ്രകാശ്, ജീല്‍ മാവേലില്‍, രജവി പിറ്റി എന്നിവര്‍ക്കെതിരെയാണ് പരാതി.
Kerala News Today Highlight – Caste abuse: Case against Sabu M Jacob.