ന്യൂഡൽഹി: വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ.
വയനാട് എംപി രാഹുൽ ഗാന്ധി അയോഗ്യനായതിനെ തുടർന്നാണ് വയനാട്ടിൽ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.
2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് മാർച്ച് 23നാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചത്.
കർണാടകാ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും എന്നായിരുന്നു സൂചന.
എന്നാൽ കർണാടകാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ വയനാട് പരാമർശിച്ചതേയില്ല.
ഇതോടെ ഉടൻ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്ന കാര്യം ഉറപ്പായി. വയാനാടിനെ കുറിച്ചുള്ള ചോദ്യത്തിന് ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ മതി എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം.
സൂറത്തിലെ ചീഫ് മെട്രോ പോളിറ്റൻ കോടതിയാണ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയത്.
തുടർന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അദ്ധേഹത്തെ അയോഗ്യനാക്കി പ്രഖ്യാപിച്ചിരുന്നു. കീഴ് കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. അയോഗ്യനാക്കിയതിന് പിന്നാലെ തുഗ്ലക് ലെയിനിലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ച് തൊട്ടടുത്ത ദിവസം തന്നെ ഏപ്രില്‍ 22 ന് മുമ്പായി വസതി ഒഴിയാമെന്ന് രാഹുല്‍ ഗാന്ധി അറിയിക്കുകയും ചെയ്തു.