തൃശ്ശൂര്‍: ചേര്‍പ്പിലെ തിരുവാണിക്കാവില്‍ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവര്‍ മരിച്ചു.ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീൻ്റെ മകന്‍ സഹാര്‍(32) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഫെബ്രുവരി 18-ാം തീയതി രാത്രിയാണ് സഹാറിന് നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ദിവസങ്ങളായി തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തൃശ്ശൂർ പഴുവിൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സഹർ സദാചാരത്തെ തുടർന്ന് ആക്രമിക്കപ്പെട്ടത്.തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. 18-ാം തിയ്യതി രാത്രി 12 മണിക്ക് ശേഷം ക്ഷേത്ര പരിസരത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ ആന്തരീകാവയവങ്ങൾക്ക് പരുക്കേറ്റിരുന്നു.ആക്രമണത്തിൽ പരുക്കേറ്റ സഹർ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പ്രതികളായ ആറുപേരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 4