Kerala News Today-കൊച്ചി: എറണാകുളം വൈറ്റില–ഇടപ്പള്ളി ബൈപ്പാസിൽ വാഹനാപകടം.
ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ചളിക്കവട്ടം ഗീതാഞ്ജലി ജങ്ഷനിൽ വെച്ചാണ് ബസ് അപകടത്തിൽപെട്ടത്.
പിന്നാലെ എത്തിയ ലോറി നിയന്ത്രണം വിട്ട് ബസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Kerala News Today Highlight – Road accident in Ernakulam. Many people were injured .