Verification: ce991c98f858ff30

ബ്രഹ്മപുരം തീപിടിത്തം: നിയമസഭയിൽ അടിയന്തപ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവും വിഷപ്പുകയും ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തപ്രമേയ നോട്ടീസ്.ടി.ജെ വിനോദ് എംഎൽഎ ആണ് നോട്ടീസ് നൽകിയത്. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.മറുപടി നൽകിയ ആരോഗ്യ വകുപ്പ് മന്ത്രി തീയണച്ചുവെന്നും കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നുവെന്നും വ്യക്തമാക്കി.നോട്ടീസിൽ മറുപടി നൽകിയ ആരോഗ്യമന്ത്രി വീണാ ജോർജ്, തീപ്പിടിത്തം ഉണ്ടായ ഉടൻ ഇടപെട്ടുവെന്നും നിവലിൽ തീയണച്ചുവെന്നും സഭയെ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തി. നിലവിൽ കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നിട്ടുണ്ട്.മുഖ്യമന്ത്രി നിർദേശിച്ച പ്രകാരം 3 മന്ത്രിമാർ സ്ഥലത്തെത്തി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു.ആദ്യം പ്രഹ്മപുരത്തെത്തിയത് ആരോഗ്യ വകുപ്പിലെ ജീവനക്കാരാണ്. ഫീൽഡ് തല സർവയലൻസ് അന്നു തന്നെ തുടങ്ങി.ആരോഗ്യവകുപ്പിൻ്റെ പ്രവർത്തന രൂപരേഖ നാലാം തിയതി തന്നെ തയാറാക്കി. അഞ്ചാം തീയതി മന്ത്രിമാർ നേരിട്ട് എത്തി. 8 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു. പത്താം തിയതിയും പതിനൊന്നാം തിയ്യതിയും കൊച്ചിയിൽ യോഗം ചേർന്നുവെന്നും മന്ത്രി വ്യക്തമാക്കി. 
Leave A Reply

Your email address will not be published.