Entertainment News-ലോസ് ആഞ്ജലീസ്: ജമൈക്കന്‍ അമേരിക്കന്‍ റെഗ്ഗി ആര്‍ട്ടിസ്റ്റ് ജോസഫ് മെര്‍സ മാര്‍ലി അന്തരിച്ചു. 31 വയസ്സായിരുന്നു.
ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ ചെറുമകനും സ്റ്റീഫന്‍ മാര്‍ലിയുടെ മകനുമായിരുന്നു അദ്ദേഹം. ജോ മെര്‍സ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹത്തെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആസ്ത്മ അറ്റാക്കിനെത്തുടർന്നാണ് മരണം എന്നാണ് പുറത്തുവരുന്ന വിവരം. 1991 ല്‍ ജമൈക്കയിലാണ് ജോ മേഴ്സ ജനിച്ചത്.
ബാല്യകാലം ജമൈക്കയില്‍ ചെലവഴിച്ച ശേഷം അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് കുടുംബ സമേതം താമസം മാറുകയായിരുന്നു.
മിയാമി കോളജില്‍ സ്റ്റുഡിയോ എഞ്ചിനീയറിങ് പഠിക്കുന്നതിനിടെയാണ് സംഗീതത്തില്‍ സജീവമാകുന്നത്.
മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടർന്ന് റെഗ്ഗേ സംഗീതലോകത്തിലേക്ക് കടന്ന ജോ മേഴ്സാ മാർലിയുടെ നിരവധി ആൽബങ്ങളാണ് ശ്രദ്ധേയമായത്. ഹര്‍ട്ടിങ് ഇന്‍സൈഡ്, കംഫര്‍ട്ടബിള്‍, എറ്റേണല്‍ തുടങ്ങിയവയാണ് ജോ മേഴ്സയുടെ സംഗീത ആല്‍ബങ്ങള്‍. ഭാര്യയും മകളുമുണ്ട്. റെഗ്ഗേ സംഗീതത്തെ ജനകീയവൽക്കരിച്ച സംഗീത മാന്ത്രികനാണ് ബോബ് മാര്‍ലി. ഗെറ്റ് അപ്പ് സ്റ്റാൻഡ് അപ്പ്, നോ വുമൺ ക്രൈ, ഈസ് ദിസ് ലവ് തുടങ്ങിയ നിരവധി ആൽബങ്ങളാണ് ബോബ് മാർലിയുടേതായി പുറത്തുവന്നത്. 1981ൽ മെലനോമയെ തുടർന്ന് 36ാം വയസിലാണ് ബോബ് മാർലി മരിച്ചത്.
Entertainment News – Bob Marley’s grandson Joe Marsa Marley has died.