Verification: ce991c98f858ff30

തലശ്ശേരിയില്‍ സ്‌ഫോടനം; യുവാവിന്റെ ഇരുകൈപ്പത്തികളും അറ്റു

KERALA NEWS TODAY- കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ വിഷ്ണു എന്നയാളുടെ ഇരുകൈപ്പത്തികളും അറ്റു.

സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ് രാത്രിയാണ് സംഭവം. വീടുകളോട് ചേര്‍ന്നുള്ള പറമ്പിലാണ് സ്‌ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോള്‍ വിഷ്ണു മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്.

ഗുരുതരമായ പരിക്കേറ്റ വിഷ്ണു തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബോംബ് നിര്‍മാണത്തിനിടെയാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ സ്‌ഫോടനം നടന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് തലശ്ശേരി പോലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Leave A Reply

Your email address will not be published.