Verification: ce991c98f858ff30

‘ഇന്ദിരയും രാജീവും മരിച്ചത് അപകടത്തിൽ’; വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മന്ത്രി

ഡെറാഡൂൺ: മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്ന് ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി.

രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിൻ്റെ കുത്തകയല്ലെന്നും അപകടങ്ങളും രക്തസാക്ഷിത്വവും തമ്മില്‍ വിത്യാസമുണ്ടെന്നും ഗണേഷ് ജോഷി പറഞ്ഞു. ഡെറാഡൂണില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിനനുസരിച്ച് മാത്രമേ സംസാരിക്കാൻ കഴിയൂ’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

സംസ്ഥാന കൃഷി, കർഷക ക്ഷേമം, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ മന്ത്രിയാണ് ജോഷി.

Leave A Reply

Your email address will not be published.