കൊല്ലം: കൊല്ലം രൂപതയുടെ മുൻ ബിഷപ് എമരിറ്റസ് ജോസഫ് ജി ഫെർണാണ്ടസ്(98) കാലം ചെയ്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കൊല്ലം രൂപതയുടെ പന്ത്രണ്ടാമത്തെയും തദ്ദേശീയനായ രണ്ടാമത്തെയും ബിഷപ്പായിരുന്നു ജോസഫ് ജി ഫെർണാണ്ടസ്.
1925ല്‍ മരുതൂര്‍കുളങ്ങരയില്‍ ജനിച്ച അദ്ദേഹം 1949ല്‍ വൈദികനായി. 1978 ല്‍ ബിഷപ്പായും ചുമതലയേറ്റു.
23 വർഷം കൊല്ലം ബിഷപായിരുന്നു. 2001 ഡിസംബർ 16 ന് സ്ഥാനം ഒഴിഞ്ഞു. പള്ളികളിൽ ക്രിസ്ത്യൻ കമ്യൂണിറ്റികൾക്കും കുടുംബ യൂണിറ്റുകൾക്കും രൂപം നൽകിയതും ജോസഫ് ജി.
ഫെർണാണ്ടസ് ആയിരുന്നു. പള്ളികളില്‍ ക്രിസ്ത്യന്‍ കൂട്ടായ്മകള്‍ക്കും കുടുംബ യൂണിറ്റുകള്‍ക്കും രൂപം നല്‍കാന്‍ മുന്‍കൈയെടുത്തു.
കെ.സി.ബി.സി വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം വത്തിക്കാൻ്റെ ആരോഗ്യപോഷണ സംഘടനയോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചു.