Verification: ce991c98f858ff30

ആലപ്പുഴയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

KERALA NEWS TODAY – ആലപ്പുഴ: ആലപ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

പള്ളിപ്പുറം വിളക്കുമരം വേലിക്കകത്ത് സുരേഷിന്റെ മകൻ നിത്യൻ സുരേഷ് (അപ്പു-20) ആണ് മരിച്ചത്. ചെങ്ങണ്ട പാലത്തിന് വടക്ക് കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം.

നിത്യൻ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോയും കൂട്ടി ഇടിക്കുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്.

Leave A Reply

Your email address will not be published.