Kerala News Today-കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. കോഴിക്കോട്-കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലാണ് അപകടം.
വടകര കുരിയാടി സ്വദേശികളായ അശ്വിൻ(18), ദീക്ഷിത്(18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി കാട്ടിക പീടികയിൽ പുലർച്ചേ 3.30 നാണ് അപകടം ഉണ്ടായത്. പുതിയാപ്പ ഉത്സവം കഴിഞ്ഞ് മടങ്ങും വഴി ഇവർ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രണ്ട് പേരും മരണപ്പെടുകയായിരുന്നു.
Kerala News Today Highlight – Kozhikode bike collision accident; Two young men died