Verification: ce991c98f858ff30

നെയ്യാറ്റിൻകരയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിൻ്റെ പേരില്‍ വീണ്ടും മര്‍ദ്ദനം; യുവാവ് പിടിയിൽ

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ വീണ്ടും മര്‍ദ്ദനം. ഉച്ചക്കട സ്വദേശി റോണിയാണ്(20) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചത്. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയെ ഉപദ്രവിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്ലസ് വൺ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. മർദ്ദിച്ചയാൾക്കെതിരെ പരാതിയില്ലെന്ന് പെൺകുട്ടി പറഞ്ഞു. ഇന്നലെയും ബസ് സ്റ്റാൻഡിൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. നെയ്യാറ്റിൻകരയിലെ പൊതുനിരത്തിൽ വച്ച് പതിനേഴുകാരൻ സുഹൃത്തായ പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട വിദ്യാർത്ഥി ഒരു വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയും രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര ബസ്സ്റ്റാന്‍റില്‍ പോലീസ് സാന്നിധ്യം ഇല്ലാത്തതാണ് തുടര്‍ച്ചയായുളള ആക്രമണങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

 

Leave A Reply

Your email address will not be published.