Verification: ce991c98f858ff30

പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവൻ്റെയും ജാമ്യഹർജി തള്ളി.

The High Court rejected the bail plea of ​​Greeshma's mother and uncle in the Parassala Sharon murder case.


KERALA NEWS TODAY – തിരുവനന്തപുരം : പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവൻ്റെയും ജാമ്യഹർജി ഹൈകോടതി തള്ളി.
ഇപ്പോൾ ജാമ്യമനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഹർജി തള്ളിയത്.

കേസിൽ രണ്ടും മുന്നും പ്രതികളാണ് അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും.
തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമതത്തിയതെന്നുമായിരുന്നു ഇരുവരുടെയും വാദം.
നേരത്തെ നെയ്യാറ്റിൻകര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു.

ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്.
ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർ‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയില്‍ ആരോപിച്ചു.

Kerala News Today Highlight – The bail plea of the main accused Greeshma’s mother and uncle in the Parassala Sharon murder case was rejected.

Leave A Reply

Your email address will not be published.