Verification: ce991c98f858ff30

‘കല്യാണം കഴിക്കാന്‍ വധുവില്ല, സര്‍ക്കാര്‍ കണ്ടെത്തി നല്‍കണം’; മഹാരാഷ്ട്രയില്‍ യുവാക്കളുടെ മാര്‍ച്ച്

March of unmarried youths in search of brides in Maharashtra.

National News-പൂനെ: മഹാരാഷ്ട്രയില്‍ വധുവിനെ തേടി അവിവാഹിതരായ ചെറുപ്പക്കാരുടെ മാര്‍ച്ച്.
സ്ത്രീ പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
‘ബ്രൈഡ് ഗ്രൂം മോര്‍ച്ച’ എന്ന സംഘടനയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. സ്ത്രീ പുരുഷ അനുപാതം മെച്ചപ്പെടുത്താന്‍ ലിംഗ പരിശോധന നിയമങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കണമെന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കള്‍ ആവശ്യപ്പെട്ടു.

അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് വധുവിനെ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു. വിവാഹവേഷം ധരിച്ച് കുതിരപ്പുറത്തേറിയായിരുന്നു യുവാക്കളുടെ മാര്‍ച്ച് നടന്നത്. ബാന്‍ഡ് മേളം ഉള്‍പ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ആളുകള്‍ ചിലപ്പോള്‍ മാര്‍ച്ചിനെ പരിഹസിച്ചേക്കാമെങ്കിലും വിവാഹപ്രായമെത്തിയ പുരുഷന്മാര്‍ക്ക് പങ്കാളിയെ ലഭിക്കാത്തത് നീറുന്ന പ്രശ്‌നമാണെന്ന് പരിപാടിയുടെ പ്രധാന സംഘാടകനായ രമേഷ് ബരാസ്‌കര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിലവില്‍ 1000 പുരുഷന്മാര്‍ക്ക് 889 സ്ത്രീകളാണുള്ളതെന്നാണ് പ്രതിഷേധിച്ച യുവാക്കള്‍ പറയുന്നത്.

 

 

 

National News Highlight – ‘There is no bride to marry, the government must find and provide’; Youth March in Maharashtra.

Leave A Reply

Your email address will not be published.