Verification: ce991c98f858ff30

പണ്ടാര അടുപ്പില്‍ അഗ്നിപകര്‍ന്നു; ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം

തിരുവനന്തപുരം: അനന്തപുരിയിൽ പൊങ്കാല ചടങ്ങുകൾ തുടങ്ങി. പണ്ടാര അടുപ്പിൽ തീ പകർന്നു.ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്ത സഹസ്രങ്ങളാൽ നിറഞ്ഞു. കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.അന്യദേശങ്ങളിൽ നിന്ന് വരെയെത്തിയ ഭക്തർ നഗരത്തിൽ പലയിടങ്ങളിലായി പൊങ്കാലയിട്ടു.രണ്ടരയ്ക്കാണ് നിവേദ്യം. പണ്ടാര അടുപ്പില്‍ തയ്യാറാക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുന്നത്.പൊങ്കാല നിവേദ്യത്തിന് ഇത്തവണ 300 ശാന്തിക്കാരെ ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ട്. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പൊങ്കാലയടുപ്പു കൂട്ടാനുപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് ഭവന പദ്ധതിക്കായി കോര്‍പ്പറേഷന്‍ ശേഖരിക്കും.
Leave A Reply

Your email address will not be published.