കൊച്ചി: നടൻ ബാലയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. കാറിലെത്തിയ മൂന്ന് പേർ വീട്ടിലെത്തി ഭീകരാന്തരീക്ഷം നടത്തിയെന്നാണ് പരാതിയിൽ പറയുന്നു. ഈ സമയത്ത് ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് ഉണ്ടായിരുന്നത്.
സംഘം വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി. അയൽ വീടുകളിലെത്തി അക്രമികൾ ഭീഷണിപ്പെടുത്തിയെന്നും ബാല പോലീസിനോട് പറഞ്ഞു.
വെളളിയാഴ്ച രാത്രിയാണ് സംഭവം.
കഴിഞ്ഞ ദിവസം ബാല കോട്ടയത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അക്രമികൾ വീട്ടിലെത്തിയത്.
മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് എത്തിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നതായി ബാല അറിയിച്ചു.
മൂന്നുപേർ സംഘത്തിൽ ഉണ്ടെന്നും ഫ്ലാറ്റുകളുടെ പാർക്കിംഗ് ഏരിയയിൽ സ്ത്രീകൾക്ക് ഉൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു.
മറ്റു വീടുകളിൽ നിന്ന് ഹെൽമെറ്റും സൈക്കിളുകളും ഉൾപ്പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല കൂട്ടിച്ചേർത്തു.
തലേദിവസവും ഇവർ ബാലയുൾപ്പെടെ സുഹൃത്തുക്കൾ വീട്ടിൽ ഉള്ളപ്പോൾ എത്തിയിരുന്നെങ്കിലും അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ പുറത്താക്കുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ബാലയും എലിസബത്തും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായി ബാല പറഞ്ഞു.
പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉടനടി ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും ബാല പറഞ്ഞു.