Verification: ce991c98f858ff30

കൊച്ചി നഗരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വധശ്രമം.

Attempt to kill girls in Kochi city.


KERALA NEWS TODAY – കൊച്ചി : കൊച്ചി നഗരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വധശ്രമം.
കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിക്കാണ് സംഭവം. ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളില്‍ ഒരാളെ യുവാവ് വാക്കത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.
ഒരാളുടെ കൈക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ബ്യൂട്ടിപാർലർ ജീവനക്കാരിയായ സന്ധ്യക്കാണ് വെട്ടേറ്റത്. ഇവരുടെ മുൻ കാമുകൻ ഫറുഖാണ് വെട്ടിയതെന്നാണ് വിവരം.
രണ്ട് പെൺകുട്ടികൾ നടന്ന് പോകുമ്പോൾ ബൈക്കിലെത്തിയ ഒരാൾ വെട്ടുകയായിരുന്നുവെന്നാണ് സംഭവത്തിൻ്റെ ദൃക്സാക്ഷി വിശദീകരിച്ചത്.

സന്ധ്യയും സുഹൃത്തായ യുവതിയും നടന്നു വരുന്നതിനിടെ ബൈക്കിൽ എത്തിയ മുൻ കാമുകൻ ഫാറൂഖ് ഇരുവരുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. തുടർന്ന് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സന്ധ്യയെ വെട്ടാൻ ശ്രമിച്ചു. കൂട്ടുകാരി തടഞ്ഞതിനാൽ ആദ്യം വെട്ട് കൊണ്ടില്ല.
വീണ്ടുംനടത്തിയ ആക്രമണത്തിൽ സന്ധ്യയുടെ കയ്യിലും പുറത്തും വെട്ടേറ്റു. ആളുകൾ ഓടിക്കൂടുന്നത്കണ്ട ഫാറൂഖ് ബൈക്കിൽ രക്ഷപ്പെട്ടു.
പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പോലീസ് നിഗമനം. ഫാറൂഖും സന്ധ്യയും കൊല്ലത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു.

Leave A Reply

Your email address will not be published.