Verification: ce991c98f858ff30

മൈസൂരില്‍ ക്രൈസ്തവ പളളിക്കുനേരെ അജ്ഞാതരുടെ ആക്രമണം; യേശു പ്രതിമ തകർത്തു

St. Mary's Church in Periyapatnam, Mysore was attacked by unknown assailants.

National News-ബെംഗളൂരു: മൈസൂരുവിലെ പെരിയപട്ടണത്തുള്ള സെന്റ് മേരീസ് പളളിയെ അജ്ഞാതര്‍ ആക്രമിച്ചു.
ക്രിസ്മസ് കഴിഞ്ഞതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പള്ളിയിലുണ്ടായിരുന്ന ക്രിസ്തുവിൻ്റെ രൂപവും ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
പളളിക്ക് പുറത്ത് വച്ച നേര്‍ച്ച പെട്ടിയും കാണാനില്ല. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ക്രമസമാധാനം കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. പള്ളി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രാഥമികാന്വേഷണത്തിൽ മോഷണക്കേസാണെന്നാണ് സൂചന.
പള്ളിക്ക് പുറത്ത് സൂക്ഷിച്ചിരുന്ന പണവും സംഭാവനപ്പെട്ടികളും കൊള്ളയടിച്ചു. പ്രതികളെ കണ്ടെത്താൻ നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

 

 

 

 

National News Highlight – Attack by unknown persons on Christian church in Mysore; The statue of Jesus was broken.

Leave A Reply

Your email address will not be published.