Verification: ce991c98f858ff30

ഷാറൂഖ് കുറ്റം സമ്മതിച്ചെന്ന് എടിഎസ്

മുംബൈ: കോഴിക്കോട് ട്രെയിനിന് തീവച്ചതായി പിടിയിലായ ഷാരൂഖ് സെയ്ഫി സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ്. മൊബൈല്‍ ഫോണും എടിഎം, ആധാര്‍, പാന്‍ കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചികില്‍സതേടിയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മഹാരാഷ്ട്ര എടിഎസിന് ലഭിച്ച രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്.

പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. അതേസമയം പ്രതിയെ കേരള പോലീസിന് കൈമാറിയിട്ടുണ്ട്. എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. കൂടുതൽ പേരിലേക്ക് കേസന്വഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും വിവരമുണ്ട്.

Leave A Reply

Your email address will not be published.