KERALA NEWS TODAY – സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിൽ ആയുധ നിർമ്മാണം നടത്തിയത് കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിൻ്റെ മൂല്യച്യുതി എന്ന് കോൺഗ്രസ് വിമർശനം.
കണ്ണൂരിൽ ബോംബു പുരകളാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം നിർമ്മിക്കുന്നു.
പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമ്മിച്ച് അത് കലാലയങ്ങളിൽ എത്തിക്കുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂട ഭീകരതയാണ് ഇന്ന് കലാലയങ്ങളിൽ വിളയാടുന്നത്.
പോലീസിനെ പോലും നിഷ്ക്രിയരാക്കി കലാലയങ്ങളിൽ അവർ വിദ്യാർത്ഥികളുടെ ജീവനെടുക്കുന്നു. ഇവരോടൊപ്പം തന്നെ ബി.ജെ.പിയും ആയുധ നിർമ്മാണം കുടിൽ വ്യവസായം പോലെ നടത്തി വരികയാണെന്ന് കോൺഗ്രസ് അധിക്ഷേപിച്ചു.
പഠനത്തിൻ്റെ മറവിൽ ആയുധ നിർമ്മാണം നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതറിഞ്ഞിട്ടില്ലെന്ന മട്ടാണ്. പിണറായി ഭരണത്തിൽ വിദ്യാർത്ഥികൾക്ക് ആയുധ നിർമ്മാണ പരിശീലനങ്ങളാണ് നൽകുന്നത്.
മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ലഭ്യതയും വിദ്യാർത്ഥികൾക്ക് ആയുധ നിർമ്മാണത്തിൽ ലഭിച്ചിട്ടുണ്ടെന്ന് അധ്യക്ഷൻ സുധാകരൻ ചൂണ്ടിക്കാട്ടി. അധ്യാപകരുടെ അറിവോടെയാണ് വിദ്യാർത്ഥികൾ ലാബുകളിൽ ആയുധ നിർമ്മാണം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച് എ.ഡി.ജി.പിയുടെ രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം തുറന്നടിച്ചു.