Verification: ce991c98f858ff30

മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിന്‌ അനുമതി

The world's first nasal covid vaccine will soon be distributed in India.

National News-ന്യൂഡല്‍ഹി: മൂക്കിലൂടെ നല്‍കുന്ന ലോകത്തെ ആദ്യ കോവിഡ് വാക്സീന്‍ ഇന്ത്യയില്‍ ഉടന്‍ വിതരണം തുടങ്ങും. ഭാരത് ബയോടെക് വികസിപ്പിച്ച ഇന്‍കോവാക് ഇന്‍ട്രാനേസല്‍ വാക്സീന്‍ ആണ് ലഭ്യമാക്കുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാം.
സ്വകാര്യ വാക്സീന്‍ വിതരണ കേന്ദ്രങ്ങള്‍ വഴി ഇത് ലഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈകിട്ട് ചേരുന്ന ഉന്നതതല യോഗത്തിനുശേഷം കോവിന്‍ പ്ലാറ്റ്ഫോമില്‍ നേസല്‍ വാക്സീന്‍ ഉള്‍പ്പെടുത്തും.

ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാം.
വെള്ളിയാഴ്ചമുതല്‍ വാക്‌സിന്റെ ഉപയോഗം പ്രബല്യത്തില്‍ വരും. 18 വയസ്സിനുമുകളിലുള്ള കോവീഷീല്‍ഡ്, കോവാക്‌സീന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സീന്‍ സ്വീകരിക്കാം. ഇന്‍കോവാക്(ബി.ബി.വി.154) എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിൻ്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു.

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ഭാരത് ബയോടെക്കിൻ്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ കോവിഷീല്‍ഡ്, കോവോവാക്‌സ്, റഷ്യന്‍ വാക്‌സിനായ സ്പുടിന് 5, ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് എന്നിവയാണ് നിലവില്‍ കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമായിട്ടുള്ളത്.

 

 

 

National News Highlight –

Leave A Reply

Your email address will not be published.