Kerala News Today-തിരുവനന്തപുരം: സംസ്ഥാന പോലീസ് സർവീസിൽ നിന്നും തന്നെ പിരിച്ചു വിടാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന പി ആർ സുനുവിൻ്റെ അപേക്ഷ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി.
നടപടി സ്വീകരിക്കാൻ ഡിജിപിക്ക് അധികാരമുണ്ടെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി.
ഈ മാസം 31 നകം സുനു കാരണം കാണിക്കലിന് മറുപടി നൽകാനും ട്രിബ്യൂണൽ നിർദ്ദേശം നൽകി. വകുപ്പുതല നടപടി 15 തവണ നേരിട്ട ഇൻസ്പെക്ടറാണ് സുനു.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുളള സമയം ബുധനാഴ്ച അവസാനിച്ചിരുന്നു.
പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ഡി.ജി.പി ഇദ്ദേഹത്തോട് നെരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ആരോപണവിധേയനായ സിഐ ഇപ്പോൾ സസ്പെൻഷനിലാണ്.
എഫ്.ഐ.ആറിൽ പ്രതിയായിരിക്കെ സുനു ജോലിക്കെത്തിയത് വിവാദമായിരുന്നു. തുടർന്നാണ് അദ്ദേഹത്തോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടത്.
കടവന്ത്രയിൽവെച്ചും തൃക്കാക്കരയിലെ വീട്ടിൽവെച്ചും സി.ഐ അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി.
പി.ആർ സുനു15 പ്രാവശ്യം വകുപ്പുതല നടപടിക്ക് വിധേയനായിട്ടുണ്ട്.
ഓരോ കുറ്റകൃത്യത്തെ കുറിച്ചും വിശദമായി പരാമർശിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
Kerala News Today Highlight – Dismissal proceedings should be stayed; Administrative Tribunal rejected PR Sunu’s plea.