തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്ന മാനേജ്മെന്റ് ഉത്തരവിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു.ജീവനക്കാരെ സഹായിക്കാനാണ് ഉദ്ദേശിക്കുന്നത്, യൂണിയനുകള്‍ എതിര്‍ക്കുന്നതെന്തിനെന്ന് അറിയില്ല. മാസാദ്യം തന്നെ മുഴുവന്‍ ശമ്പളവും വേണ്ടതില്ലോ എന്നും പുതിയ രീതി ആരെയും നിര്‍ബന്ധിച്ച് അടിച്ചേല്‍പിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിന് ശേഷം ഒരു മാസത്തെയും ശമ്പളം മുടങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ കൈ അയച്ച് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ജീവനക്കാരുടെ പകുതി ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് നല്‍കിയാല്‍ പകുതി പ്രശ്‌നം പരിഹരിക്കാം.ആവശ്യമുള്ളവര്‍ക്ക് പകുതി പണം നല്‍കും. അല്ലാത്തവര്‍ എഴുതി നല്‍കിയാല്‍ സര്‍ക്കാര്‍ പണം കൂടി ലഭിച്ചാല്‍ ഒരുമിച്ച് നല്‍കും. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല’, മന്ത്രി അറിയിച്ചു.ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം സര്‍ക്കാരിൻ്റെ നയപരമായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.ഇത് തല്‍ക്കാലത്തേക്കുള്ള അഡ്ജസ്റ്റ്‌മെന്റാണ്. ഇത്തരം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാനേജ്‌മെന്റിനുണ്ട്. ടാര്‍ജറ്റ് അനുസരിച്ച് ശമ്പളം നല്‍കാനുള്ള തീരുമാനവും നയപരമായിരുന്നില്ല. അതും മാനേജ്‌മെന്റിൻ്റെ തീരുമാനമാണ്. ഇങ്ങനെ തീരുമാനമെടുക്കുമ്പോള്‍ മന്ത്രിയെ അറിയിക്കേണ്ടതില്ലെന്നും ആന്റണി രാജു പറഞ്ഞു.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 2