Kerala News Today-തിരുവല്ല: ഇലന്തൂർ നരബലിക്ക് ശേഷം കേരളത്തിൽ വീണ്ടും നരബലിക്ക് ശ്രമമെന്ന് ആരോപണം.
തിരുവല്ല കുറ്റിപുഴയിലെ വാടക വീട്ടിലാണ് ഇതിനായുളള ആഭിചാര കർമ്മങ്ങൾ നടന്നത്. തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിയായ യുവതി പറഞ്ഞു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.
അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചത്. ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി.
മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നൽകാൻ പോകുന്നു എന്ന് പറഞ്ഞു.
ഇതെസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരൻ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടൻ യുവതി മുറിയിൽ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താൻ അഭ്യർത്ഥിച്ചു. പുറത്ത് നിന്ന് വന്നയാൾ നേരം പുലരും വരെ തൻ്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നൽകി.
കുടർന്ന് രാവിലെ തന്നെ യുവതി കൊച്ചിക്ക് തിരിച്ചു പോയി.
Kerala News Today Highlight – Another attempt of human sacrifice in Kerala; The young woman was escaped .