Verification: ce991c98f858ff30

കെ സുരേന്ദ്രന്‍റെ പരാമർശം: ക്രിമിനൽ കേസെടുക്കണമെന്ന് ആനി രാജ

ന്യൂഡൽഹി: സിപിഎം വനിത നേതാക്കള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ നടത്തിയ പരാമർശം മ്ലേച്ഛമാണെന്ന് സിപിഐ നേതാവ് ആനി രാജ. സ്ത്രീയെ അധിക്ഷേപിക്കുന്ന ക്രിമിനല്‍ പരാമർശമാണ് സുരേന്ദ്രൻ നടത്തിയത്.

സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ് പ്രസ്താവന. സിപിഎമ്മിന്‍റേത് മാത്രമല്ല ഇന്ത്യയിലെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ് പരാമ‍ർ‍ശം. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ എങ്ങനെ ഇങ്ങനെ പറയാൻ കഴിഞ്ഞൂവെന്നും ആനി രാജ ചോദിച്ചു.

വിഷയത്തില്‍ സിപിഎം നേതാക്കളുടെ മൃദു സമീപനത്തെ കുറിച്ച് അഭിപ്രായം പറയാനില്ല. കേസ് കൊടുത്ത കോണ്‍ഗ്രസിന്‍റെ ഔദാര്യം ആവശ്യമില്ല. പോലീസ് സ്വമേധയ കേസ് എടുക്കണമെന്നും ആനി രാജ പറഞ്ഞു.

Leave A Reply

Your email address will not be published.