Verification: ce991c98f858ff30

കോട്ടയത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു

KERALA NEWS TODAY – കോട്ടയം: എം.സി റോഡില്‍ കോട്ടയം ഏറ്റുമാനൂര്‍ അടിച്ചിറയില്‍ നിയന്ത്രണം വിട്ട് ബൈക്ക് മതിലില്‍ ഇടിച്ചു യുവാവ് മരിച്ചു.പത്തനംതിട്ട കുമ്പനാട് വെള്ളിക്കര അശോക നിവാസില്‍ ഭരത് (24) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.തെള്ളകത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഭരത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Leave A Reply

Your email address will not be published.