Kerala News Today-വയനാട്: വൃദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.
വയനാട് പേരിയ വനമേഖലയിലാണ് സംഭവം. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്(83), ഭാര്യ അന്നക്കുട്ടി(74) എന്നിവരാണ് മരിച്ചത്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
മാനന്തവാടി തവിഞ്ഞാലിലെ കൊച്ചുമകൻ്റെ വീട്ടിൽ വന്നശേഷം നവംബർ 25ന് ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു ഇരുവരും.
ഇവരെ കാണാത്തയതിനെ തുടർന്ന് മാനന്തവാടി പോലീസിൽ പരാതിയും നൽകിയിരുന്നു.
മുൻപ് താമസിച്ച സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ മാറി കണ്ടതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.
പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ പേരിയ 35നും എച്ചിപ്പൊയിലിനും ഇടയിൽ ഫോറസ്റ്റ് ഭാഗത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷം കഴിച്ചതാകാമെന്ന് സംശയിക്കുന്ന തെളിവുകളും ലഭിച്ചു. മാനന്തവാടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala News Today Highlight – An elderly couple was found dead after consuming poison.