National News-ഭോപ്പാൽ: മധ്യപ്രദേശിലെ ബെതുലിൽ കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു.
കഴിഞ്ഞ നാല് ദിവസമായി കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു.
ഇന്ന് പുലർച്ചെയോടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബെതുലിലെ മണ്ടവി ഗ്രാമത്തിലുള്ള തൻമയ് സാഹു എന്ന കുട്ടിയാണ് കുഴൽക്കിണറിൽ വീണത്.
ചൊവ്വാഴ്ച്ച കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്. മാണ്ഡവി ഗ്രാമത്തിലെ ബേട്ടുൽ ജില്ലയിലാണ് സംഭവം നടന്നത്.
ഒഴിഞ്ഞ പറമ്പിൽ കളിക്കുന്നതിനിടയില്‍ എട്ട് വയസ്സുകാരൻ തന്മയ് 400 അടി താഴ്ച്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു.
തന്മയയുടെ സഹോദരിയാണ് കുട്ടി കിണറിൽ വീണ വിവരം രക്ഷിതാക്കളെ അറിയിച്ചത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയ ഉടന്‍ തന്നെ ഓക്സിജൻ ഉൾപ്പടെ കുട്ടിക്ക് പ്രാഥമി ശ്രശ്രൂഷ നൽകി.
സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമാന്തരമായി കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. നാനക് ചൗഹാൻ എന്നയാൾ കൃഷി ആവശ്യങ്ങൾക്ക് വേണ്ടി കുഴിച്ചതായിരുന്നു കുഴൽക്കിണർ.
എന്നാൽ, വെള്ളം കാണാതായതോടെ ഉപയോഗശൂന്യമായി. കിണർ മൂടിയിരുന്നുവെന്നാണ് അപകടത്തിന് ശേഷം ചൗഹാന്റെ വിശദീകരണം.
കുട്ടി എങ്ങനെയാണ് ഇതിന്റെ അടപ്പ് തുറന്നതെന്ന് അറിയില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
National News Highlight – An eight-year-old boy died after falling into a tube well in Madhya Pradesh.