ഹൈദരാബാദ്: സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരുക്ക്.പ്രഭാസ് നായകനായ ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരണത്തിനിടെ മുംബൈയിലെ സെറ്റിൽ ആണ് അപകടം ഉണ്ടായത്. നടൻ തന്നെയാണ് ബ്ലോഗ് പോസ്റ്റിലൂടെ വിവരം പങ്കുവച്ചത്.ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ എടുക്കുമെന്നും അദ്ദേഹം കുറിച്ചു.വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടറിൻ്റെ നിർദ്ദേശ പ്രകാരം സിടി സ്‌കാൻ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രോഗമുക്തി നേടുന്നത് വരെ തൻ്റെ എല്ലാ ജോലികളും മാറ്റിവച്ചതായി അമിതാഭ് ബച്ചനും അറിയിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂട്ടിംഗ് നിർത്തിവച്ചു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രൊജക്റ്റ് കെ’. ദീപിക പദുക്കോണ്‍ ആണ് പ്രഭാസിൻ്റെ നായികയായി എത്തുന്നത്.വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്.
Breaking NewsEntertainment newsgoogle newsindiaKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest news
0 2