ആലപ്പുഴ: കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ജിഷ മോളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഷമോളെ ചോദ്യം ചെയ്യൽ തുടരുകയാണ്.കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നേയുള്ളൂവെന്നും പോലീസ് പറഞ്ഞു.മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്.നോട്ടുകൾ പിടിക്കപ്പെട്ടപ്പോൾ കൃഷി ഓഫീസറായ ജിഷമോൾ നൽകിയതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.ഇവർ തമ്മിൽ പരിചയക്കാരാണ്. അതേസമയം, ഇയാൾക്ക് ഇവ കള്ളനോട്ടാണെന്ന് അറിയുമായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ കളരിക്കലിൽ വാടക വീട്ടിലാണ് ജിഷമോളുടെ താമസം. നേരത്തെ, വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്ത ഓഫിസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു. വ്യാജനോട്ട് കേസിൽ ഇവർക്കുള്ള പങ്ക് അന്വേഷിക്കുകയാണ് പോലീസ്.
Agriculture officer arrested in fake note case The Alappuzha South Police arrested M Jishamolle, Alappuzha Edvata Krishi Officer. The fraud came to light when another person gave the 7 fake notes received from them to the bank. After the investigation, Jisha Molle was arrested. The interrogation of Jishamole is continuing. Police said they have not revealed the source of the fake notes and more information is coming in. Seven counterfeit notes of Rs 500 were given to the bank by a seller of fishing equipment. He told the police that the notes were given by Jishamol, an agriculture officer, when he was caught. They are acquaintances. However, the police said that he did not know that these were fake notes. Jishamol lives in a rented house in Kalarikal, Alappuzha. Earlier, there was an allegation against them that they had tried to produce a fake marriage certificate and had committed irregularities in the office where they had previously worked. The police is investigating their role in the fake note case.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 4