തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കേസിൽ ദിലീപ് കുറ്റവാളിയാണ് എന്ന് ആരാണ് തീരുമാനിച്ചതെന്ന് അടൂർ ചോദിച്ചു. കോടതി ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി കുറ്റക്കാരൻ എന്ന് പറയുന്നവരെ ദിലീപ് നിരപരാധിയാണെന്നേ താൻ കരുതൂ എന്നും അടൂർ വ്യക്തമാക്കി.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് മാധ്യമങ്ങളോട് സംസാരിക്കുവേയായിരുന്നു അടൂരിൻ്റെ പ്രസ്താവന. അതേസമയം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍. ആരോപണങ്ങളെ കുറിച്ച് അടൂര്‍ പറയുന്നത് പച്ചക്കള്ളമാണ്. ശങ്കര്‍ മോഹൻ്റെ വീട്ടില്‍ നേരിട്ട ദുരിതം കേള്‍ക്കാന്‍ അടൂര്‍ തയ്യാറായില്ല. അതില്‍ വലിയ വിഷമമുണ്ട്. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹൻ്റെ വീട്ടിലെ ശുചിമുറി തങ്ങളെ കൊണ്ട് വൃത്തിയാക്കിച്ചെന്നും വനിതാ ജീവനക്കാര്‍ പ്രതികരിച്ചു.