Kottarakkara News-കൊട്ടാരക്കര: കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ഏഴ് പൊതുകുളങ്ങളുടെ നവീകരണത്തിന് 2.45 കോടി രൂപയുടെ ഭരണാനുമതി.
മൈലം ഗ്രാമപഞ്ചായത്തിലെ തേവര്ചിറ- 89 ലക്ഷം, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പൊലിക്കോട് കുളം-44 ലക്ഷം,
കരീപ്ര പഞ്ചായത്തിലെ തളവൂര്‍ക്കോണം പറങ്കിമാംവിള കുളം-28 ലക്ഷം, എഴുകോണ്‍ ഗ്രാമപഞ്ചായത്തിലെ കാക്കക്കോട്ടൂര്‍ കണ്ണാടിക്കുളം-27 ലക്ഷം,
വെളിയം ഗ്രാമപഞ്ചായത്തിലെ കുടവട്ടൂര്‍ ചിറ-27 ലക്ഷം, കുളക്കട ഗ്രാമപഞ്ചായത്തിലെ കുമ്പഴ ചിറ-16 ലക്ഷം, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറക്കടവ് കുളം – 14 ലക്ഷം എന്നീ ജലസ്രോതസുകളാണ് നവീകരിക്കുന്നത്.
ജലസ്രോതസുകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് കുളങ്ങളില്‍ നിന്നും ചെളി നീക്കം ചെയ്യുക, അവശ്യസ്ഥലങ്ങളില്‍ സംരക്ഷണഭിത്തി, നടപ്പാതകള്‍ എന്നിവയുടെ നിര്‍മ്മാണം, അറ്റകുറ്റപണികള്‍, സൗന്ദര്യവല്‍ക്കരണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രവര്‍ത്തിയുടെ ടെണ്ടര്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായി ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എൻ ബാലഗോപാൽ അറിയിച്ചു.
Kottarakkara news Highlight – Renovation of Public Pools in Kottarakkara Constituency; 2.45 crores of administrative sanction.