Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

അധിക ബാധ്യത ; ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും

ഏപ്രിൽ മാസവും സർചാർജ് പിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെഎസ്ഇബി. ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായതിനെ തുടർന്നാണ് അടുത്തമാസം സർചാർജ് പിരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം യൂണിറ്റിന് 7 പൈസ വച്ച് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഈ മാസം യൂണിറ്റിന് 8 പൈസയായിരുന്നു സർ ചാർജ് പിരിച്ചിരുന്നത്. നേരത്തെ ഇന്ധന സർചാർജ് കെഎസ്ഇബി കുറച്ചിരുന്നു. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കൾക്ക് യുണിറ്റിന് ആറ് പൈസയും രണ്ട് മാസത്തിലൊരിക്കൽ ബില്ലിങ് ഉള്ള ഉപഭോക്താവിന് എട്ട് പൈസയുമാണ് പുതിയ ഇന്ധന സർചർജ്. നേരത്തെ ഇത് പത്ത് പൈസയായിരുന്നു. കെഎസ്ഇബി സ്വന്തം നിലക്ക് പിരിച്ചിരുന്ന സർചർജാണ് കുറച്ചിരുന്നത്. കൂടാതെ റെ​ഗുലേറ്ററി കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈടാക്കിയിരുന്ന 9 പൈസ ഈ വർഷമാദ്യം ഒഴിവാക്കിയിരുന്നു.

Leave A Reply

Your email address will not be published.