Verification: ce991c98f858ff30

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് അന്ത്യം. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി സിനിമയിലേക്ക് കടന്നുവരുന്നത്.രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
Leave A Reply

Your email address will not be published.