Verification: ce991c98f858ff30

നടൻ ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Film serial star Ullas Pantalath's wife was found hanging dead at home.

Kerala News Today-പന്തളം: സിനിമ സീരിയൽ താരം ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പൂഴിക്കാട് സ്വദേശി ആശയാണ്(38) മരിച്ചത്. ഇന്ന് പുലർച്ച രണ്ട് മണിയോടെയാണ് ആശ വീടിൻ്റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ചത്.
ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി.
അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.ആശയും ഉല്ലാസും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നു.

ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് ഉല്ലാസ് പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോളാണ് ആശയെ വീടിൻ്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ രാത്രി ഭാര്യയും മകളും വീടിൻ്റെ മുകളിലത്തെ നിലയിലായിരുന്നു ഉറങ്ങിയിരുന്നതെന്നും ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം സംഭവിച്ചതെന്നുമാണ് പോലീസ് പറയുന്നത്.

പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയിട്ട് അധിക നാളായിട്ടില്ലെന്നും പോലീസ് അറിയിച്ചു. മൃതദേഹം അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. സിനിമകളിലൂടെയും വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഉല്ലാസ് പന്തളം.

 

 

 

Kerala News Today Highlight – Actor Ullas Pandalam’s wife was found hanging.

Leave A Reply

Your email address will not be published.