Kerala News Today-കൊച്ചി: വഞ്ചനാ കേസിൽ കലാഗൃഹം സോബി ജോര്‍ജിന് മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും. തോപ്പുംപടി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയില്‍ നിന്നും രണ്ടരലക്ഷം രൂപ തട്ടിയ കേസിലാണ് ശിക്ഷ.
സോബിയുടെ അമ്മ ചിന്നമ്മ, ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വില്‍സണ്‍ എന്നിവരും പ്രതികളാണ്.
രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോർജ് കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
2014-ലാണ് സംഭവം. പള്ളുരുത്തി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ളിക് പ്രോസിക്യൂട്ടർ എം.സി അനീഷ് ഹാജരായി.
Kerala News Today Highlight – Cheating case: Actor Sobi George jailed for three years.