ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രാവിലെ മുതൽ വിവിധ പരിശോധനകൾ നടത്തിയ ശേഷം രജനികാന്ത് ആശുപത്രിയിൽ തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാർഡിയോളിസ്റ്റ് ഡോക്ടർ സായ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനികാന്തിനെ പരിശോധിക്കുന്നത്. നാല് ദിവസം കൂടി താരം ആശുപത്രിയിൽ കഴിയുമെന്നാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രജനികാന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് എക്സില്‍ കുറിച്ചു.