Entertainment News ബെംഗളൂരു: മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. ബുധനാഴ്ച ബാംഗ്ലൂരിൽ വച്ചായിരുന്നു അന്ത്യം.
യഷ് നായകനായ ‘കെജിഎഫ്’ ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധൻ്റെ വേഷത്തിലൂടെ ആണ് കൃഷ്ണ പ്രശസ്തനായത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം.
കൃഷ്ണ ജി റാവു അവതരിപ്പിച്ചവയില്‍ ഭൂരിഭാഗവും സഹനടൻ്റെ വേഷമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുണ്ട്. 2018-ല്‍ കെ.ജി.എഫ് ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം മുപ്പതിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.
കെ.ജി.എഫ് ചാപ്റ്റര്‍ 2-ലെ ‘നിങ്ങള്ക്കൊരുപദേശം തരാം, ഒരുകാലത്തും നിങ്ങളയാളെ എതിര്ത്തുനില്ക്കാന് പോകരുത് സാര്‍’ എന്ന റാവു അവതരിപ്പിച്ച താത്ത എന്ന കഥാപാത്രത്തിൻ്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിലെ തൂഫാന് എന്ന ഗാനത്തിലായിരുന്നു ഈ സംഭാഷണം. ‘നാനോ നാരായണപ്പ’യാണ് നടൻ്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് അദ്ദേഹം എത്തുന്നത്.
Entertainment News Highlight- Actor Krishna G Rao passed away.