ENTERTAINMENT NEWS- കൊച്ചി: കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാലയുടെ നില തൃപ്തികരമാണെന്നുമാണ് ആശുപത്രിയില്‍നിന്ന് ലഭിക്കുന്ന വിവരം.
ഇപ്പോള്‍ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുവിലാണ് ബാല. ഒരു മാസത്തോളം ആശുപത്രിയില്‍ തുടരുമെന്നാണ് കരുതുന്നത്.
ഏകദേശം ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയ ഉടനെയുണ്ടാകുമെന്ന് ബാല വീഡിയോയിലൂടെ അറിയിച്ചിരുന്നു.
വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.