ENTERTAINMENT NEWS- ചെന്നൈ: നടന്‍ അജിത്തിന്റെ പിതാവ് പി.സുബ്രഹ്മണ്യന്‍ (84) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേര്‍ പി.സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
പാലക്കാട് സ്വദേശിയാണ് പി.സുബ്രഹ്മണ്യന്‍. മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍ അനില്‍കുമാര്‍ എന്നിവരാണ് മറ്റുമക്കള്‍. മുന്‍നടി ശാലിനി മരുമകളാണ്.