KOLLAM NEWS – അച്ചൻകോവിൽ : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെയും പുനലൂർ താലൂക്ക് ഹോസ്പിറ്റൽ,
ശങ്കേഴ്സ് കണ്ണാശുപത്രിയുടെയുംകൊട്ടാരക്കര ക്വാളിറ്റി കെയർ ലബോറട്ടറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ
പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും മറ്റ് അച്ചൻകോവിൽ നിവാസികൾക്കുമായി സൗജന്യ മെഡിക്കൽ -നേത്ര – രക്ത പരിശോധനാ ക്യാമ്പ് നടത്തി.
അച്ചൻകോവിൽ ഗവണ്മെന്റ് എൽ പി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.സുനിൽ എം.എൽ IPS അവർകൾ ഉദ്ഘാടനം ചെയ്തു.
ആധുനിക കാലഘട്ടത്തിലെ മാറിയ തൊഴിൽ സാഹചര്യവും ജീവിതക്രമവും മൂലം ഉണ്ടാകാവുന്ന നേത്ര രോഗങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും മുൻകൂട്ടി കണ്ടെത്തി അവയ്ക്ക് പരിഹാരം കാണുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റിസ്വാൻ, പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയിലെ ഡോ.ആദിത്യ ശങ്കർ എന്നിവർ ക്യാമ്പ് വിശദീകരണം നടത്തി.
അച്ചൻകോവിൽ എസ് എച്ച് ഓ ആർ.ശ്രീകൃഷ്ണകുമാർ, ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് മെമ്പർ സാനു ധർമരാജ്, ഊരു മൂപ്പൻ രാജേന്ദ്രൻ,കെ പി ഓ എ സംഘടനാ ഭാരവാഹികളായ എസ്. നജീം,നിക്‌സൺ ചാൾസ്,എ.പി.ബിജു, വിജയൻ.എസ്,സന്തോഷ്.പി,പി.ആർ.ഓ സുന്ദരേശൻ.പി.എൽ, സ്കൂൾ പി റ്റി എ പ്രസിഡന്റ് പ്രശാന്ത്.പി, ഗീത സുകുനാഥ്,
അച്ചൻകോവിൽ ശ്രീരാജ്,കെ.ആർ. ഗോപി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.കെ പി ഓ എ കൊല്ലം റൂറൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് ഉദ്ഘാടന യോഗത്തിൽ
ജില്ലാ സെക്രട്ടറി സാജു.ആർ. എൽ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി നിക്സൺ ചാൾസ് കൃതജ്ഞതയും പറഞ്ഞു.
നേത്ര- മെഡിക്കൽ പരിശോധന ക്യാമ്പിനോടൊപ്പം കൊട്ടാരക്കര ക്വാളിറ്റി കെയർ ലാബിന്റെ സേവനവും,
സൗജന്യ നിരക്കിൽ കണ്ണട വിതരണവും,പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണട അലവൻസ് ലഭിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനവും ക്യാമ്പിന്റെ മറ്റ് സവിശേഷതകളായിരുന്നു.