KERLA NEWS TODAY – മേലാറ്റൂര്‍ : പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സമാനമായ കേസില്‍ വീണ്ടും അറസ്റ്റില്‍.
വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍ മുബഷീറി(22) നെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയായ 16-കാരിയെ ലൈംഗികമായി ചൂഷണംചെയ്ത സംഭവത്തിലാണ് മുബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തതു. പെണ്‍കുട്ടിയെ പ്രണയംനടിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു.
ഈ വിവരം പെണ്‍കുട്ടി സ്‌കൂളില്‍ അധ്യാപകരെ അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്.
തുടര്‍ന്ന് രക്ഷിതാക്കള്‍ മുഖേന പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് സംഭവം.
2022 ജനുവരിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ മുബഷീര്‍ പരാതിക്കാരിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചക്കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ആര്‍. രഞ്ജിത്ത്, എസ്.ഐ. ഗിരീഷ്‌കുമാര്‍, സി.പി.ഒ.മാരായ ഐ.പി. രാജേഷ്, സുരേന്ദ്രന്‍ എന്നിവരാണ് വ്യാഴാഴ്ച പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.