ചടയമംഗലം: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ. കിളിമാനൂർ കാട്ടുംപുറം മുർത്തിക്കാവ് തടത്തരികത്ത് വീട്ടിൽ രാജീവ്(34) ആണ് അറസ്റ്റിലായത്.
കിളിമാനൂർ, ചടയമംഗലം, നഗരൂർ, മെഡിക്കൽ കോളേജ് എന്നീ പോലിസ് സ്റ്റേഷനുകളിൽ നിരവധി മോഷണവും വധശ്രമക്കേസുകൾ ഉള്ള പ്രതി ആയൂർ മിത്ര ഹോസ്പിറ്റലിന് സമീപത്തു നിന്ന് ബൈക്കു മോഷണം ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.
ചടയമംഗലം SHO സുനിൽ.ജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ മോനിഷ്, ഗോപകുമാർ, എഎസ്ഐ ജോൺ മാത്യു,
സിവിൽ പോലീസ് ഓഫീസർമാരായ ഉല്ലാസ്, ജംഷീദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.