തൃശ്ശൂര്‍: തൃശ്ശൂര്‍ ഗണേശമംഗലത്ത് അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തു.
തനിച്ച് താമസിക്കുകയായിരുന്ന വസന്ത(75) ആണ് കൊല്ലപ്പെട്ടത്. പ്രതി പിടിയിലായി. ഗണേശമംഗലം സ്വദേശി ജയരാജനാണ്(60) അറസ്റ്റിലായത്.
തളിക്കുളം എസ്എന്‍ യുവിപി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു വസന്ത. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
പല്ലു തേച്ചു കൊണ്ടിരിക്കെ പ്രതി തലയ്ക്കടിക്കുകയായിരുന്നു. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ വസന്ത തനിച്ചായിരുന്നു താമസം. അധ്യാപികയുടെ വീടിനടുത്താണ് ജയരാജൻ്റെ ബന്ധുവീട്.
തലയ്‌ക്കേറ്റ മുറിവ് പിടിവലിക്കിടെ സംഭവിച്ചതാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഇയാളുടെ വീട്ടില്‍ നിന്ന് മോഷണം പോയ ആഭരണങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തിയിട്ടുണ്ട്.