Kerala News Today-തിരുവനന്തപുരം: വനിതാ നേതാവിൻ്റെ പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഐഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെ ജെ അഭിജിത്തിനെ സിപിഐഎം സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്.
വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാകാൻ അഭിജിത്ത് പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് പാർട്ടി നടപടിയെടുത്തത്.
ആനാവൂർ നാഗപ്പൻ നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ. ഈ ആരോപണം ആനാവൂർ നാഗപ്പൻ നേരത്തെ തള്ളിയിരുന്നു.
വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ തന്നെ ഒരു പ്രാഥമിക നടപടി ഇയാൾക്കെതിരെ സ്വീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ നേമത്തെ ഡിവൈഎഫ്ഐ നേതാവും എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുമായ അഭിജിത്തിനെതിരെ സിപിഐഎം നടപടി സ്വീകരിച്ചിരിക്കുന്നത്.
പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ പിന്തുണയോടെ പ്രായം മറച്ചുവെച്ചാണ് താൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാന്നതെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അഭിജിത്തിൻ്റെ ശബ്ദരേഖയിൽ ഉണ്ടായിരുന്നത്.
Kerala News Today Highlight – Women activist’s complaint: Abhijith suspended.