Verification: ce991c98f858ff30

കോട്ടയത്ത് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

Kerala News Today-കോട്ടയം: കോട്ടയം ഇല്ലിക്കലിൽ ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു.
കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
നാട്ടിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
അമീൻ ഉൾപ്പടെ മൂന്ന് പേർക്ക് കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും അമീൻ്റെ നില ഗുരുതരമാക്കുകയായിരുന്നു. സംസ്കാരം ഇന്ന് നടക്കും.

 

 

 

Kerala News Today Highlight – A young man died of shock while installing a football cutout in Kottayam.

 

 

Leave A Reply

Your email address will not be published.