തൃശ്ശൂര്‍: തൃശ്ശൂര്‍ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ ആറു വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു. നാജുര്‍ ഇസ്‌ലാമാണ് കൊല്ലപ്പെട്ടത്. അതിഥിത്തൊഴിലാളിയുടെ മകനാണ്. കുട്ടിയുടെ അമ്മാവന്‍ അസം സ്വദേശി ജമാലുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ മറ്റുള്ളവര്‍ കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറുകയായിരുന്നു. കുട്ടിയുടെ അമ്മ നജ്മയ്ക്ക് ഗുരുതരപരുക്കേറ്റു. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.