Kerala News Today-തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനകത്താണ് സംഭവം. പോലീസുകാരൻ്റെ പക്കൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറിൽ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം.
മുഖ്യമന്ത്രി ക്ലിഫോസിൽ ഉണ്ടായിരുന്ന സമയത്താണ് വെടിപൊട്ടിയത്.
അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം, ക്ലിഫ് ഹൗസിൽ വെടിയുതിർന്നതിൽ സുരക്ഷാ വീഴ്ചയല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ദിവസവും തോക്കുകൾ പരിശോധിക്കാറുണ്ട്.
മെഗസിൻ ഓഫ് ചെയ്യുമ്പോൾ തിരകൾ പുറത്തുവരും.
എന്നാൽ ഇന്ന് ഒരു റൗണ്ട് തോക്കിനുള്ളിലെ ചേമ്പറിൽ കുടുങ്ങി. പതിവു പോലെ തറയിലേക്ക് ലക്ഷ്യം വച്ച് കാഞ്ചി വലിച്ചപ്പോൾ വെടി പൊട്ടുകയായിരുന്നുവെന്നും പോലീസ് വിശദീകരിച്ചു.
Kerala News Today